Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KannadaFilmNews

50 രൂപ ദിവസക്കൂലിയിൽ ചായ കൊടുത്തിരുന്ന പയ്യൻ; ഇന്ന് 4,000 കോ​ടി​ പ്രോ​ജ​ക്റ്റി​ന്‍റെ നി​ർമാ​താ​വ്, കല്ലും മുള്ളും ചവട്ടിക്കയറിയ യാഷിന്‍റെ ജീവിതകഥ

സ് കണ്ടക്ടറായ ശിവാജി റാവുവിൽനിന്നു ലോകമറിയുന്ന സൂപ്പർതാരമായി മാറിയ രജനികാന്തിന്‍റെ ജീവിതകഥ എല്ലാവർക്കും അറിയാം. കഠിനാദ്ധ്വാനത്തിലൂടെ ഓരോ പടവുകളും വെട്ടിപ്പിടിച്ച് തന്‍റെ താരസിംഹാസനം ഉറപ്പിച്ച തലൈവർ പുതുതലമുറയ്ക്കും മഹാമാതൃകയാണ്. എന്നാൽ, ബസ് ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യൻ സിനിമാവ്യവസായത്തിൽ സൂപ്പർ സ്റ്റാർ ആയി ഉദിച്ചുയർന്ന യാഷിന്‍റെ കഥ അവിശ്വസനീയമാണ്. വെറും 300 രൂ​പ​യു​മാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​ത്തി​രി​ച്ച, പ​തി​നാ​റു​കാ​ര​ൻ പയ്യൻ വർഷ​ങ്ങ​ൾ​ക്കി​പ്പു​റം ഇ​ന്ത്യ​ൻ സി​നി​മ ഭ​രി​ക്കു​ന്ന സൂ​പ്പ​ർ​സ്റ്റാ​റാ​യി മാ​റു​ന്ന​ത് സി​നി​മ​യേ​ക്കാ​ൾ വ​ലി​യ കഥയാണ്. കെ​ജി​എ​ഫ് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന റോ​ക്കി ഭാ​യ് അ​ഥ​വാ യാ​ഷിന്‍റെ ജീ​വി​തക​ഥ​ സംഭവബഹുലമാണ്.

സി​നി​മ എ​ന്ന മോ​ഹം നെഞ്ചിലേറ്റി ബംഗളൂരുവിലേക്കു വണ്ടി ക​യ​റി​യ യാഷ് തു​ട​ക്ക​കാ​ല​ത്ത് നാ​ട​ക സമിതികളിൽ ബാ​ക്ക്സ്റ്റേ​ജ് ജീ​വ​ന​ക്കാ​ര​നാ​യി ജോലി ചെയ്തിരുന്നു. ദി​വ​സക്കൂലിയായി 50 രൂ​പ മാ​ത്രം ല​ഭി​ച്ചി​രു​ന്ന ആ ​നാ​ളു​ക​ളി​ൽ ന​ട​ന്മാ​ർ​ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​യ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ജോ​ലി​യും അ​ദ്ദേ​ഹം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ​ഹ​സം​വി​ധാ​യ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യും പിന്നീട്, ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ അ​ഭി​ന​യ​രംഗത്തേക്കു ചു​വ​ടുവയ്​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ പ്ര​യ​ത്ന​ത്തി​ലൂ​ടെ ക​ന്ന​ഡ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യ​ക​നാ​യി ഉ​യ​ർ​ന്ന യാഷി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച​ത് കെ​ജി​എ​ഫ് എ​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണ്. ബോ​ക്സ് ഓ​ഫീ​സി​ൽ ആ​യി​രം കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ വാ​രിക്കൂട്ടിയ ​ചി​ത്രം യാ​ഷി​നെ തെ​ന്നി​ന്ത്യ​ൻ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ത​ന്നെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളി​ൽ ഒ​രാ​ളാ​ക്കി മാ​റ്റി.

ഇ​പ്പോ​ൾ തന്‍റെ ക​രി​യ​റി​ലെ ബ്രഹ്മാണ്ഡ പ്രോ​ജ​ക്റ്റി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് യാഷ്. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​മാ​യ​ണ എ​ന്ന വ​മ്പ​ൻ ദൃ​ശ്യ​വി​രു​ന്നി​ൽ രാ​വ​ണ​നാ​യി വേ​ഷ​മി​ടു​ന്ന​ത് യാ​ഷ് ആ​ണ്. അ​ഭി​ന​യത്തിനു പു​റ​മെ ചിത്രത്തിന്‍റെ നിർമാണ പങ്കാളികൂടിയാണ് യാഷ്. ന​മി​ത് മ​ൽ​ഹോ​ത്ര​യ്‌​ക്കൊ​പ്പം ഏ​ക​ദേ​ശം 4,000 കോ​ടി രൂ​പ ചെലവുവരുന്ന ചിത്രത്തിൽ യാഷിന്‍റെ നി​ർ​മാണസം​രം​ഭ​മാ​യ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും സഹകരിക്കുന്നു.

നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ടും ക​ഠി​നാ​ദ്ധ്വാ​നം കൊ​ണ്ടും സ്വ​ന്തം സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത യാ​ഷിന്‍റെ ജീ​വി​തം ഏ​തൊ​രാൾക്കും പ്ര​ചോ​ദ​നം നൽകുന്നതാണ്.

Latest News

Corehub Up